കോവിഡിനെക്കാൾ ഭീകരമായ മഹാമാരി ലോകത്ത് വരാനിരിക്കുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഡിസീസ് എക്സ് എന്ന് പേരിട്ടിരിക്കുന്ന മഹാമാരിയുടെ രോഗകാരി ഏതാണെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല.
WHO പ്രസിദ്ധീകരിച്ച മഹാമാരികളുടെ സാധ്യതാ പട്ടികയിൽ ഡിസീസ് എക്സിനെ കൂടാതെ എബോള, സിക, സാർസ് എന്നിവയുമുണ്ട്. രോഗകാരിയെ കുറിച്ച് വ്യക്തതയില്ലാത്ത ഡിസീസ് എക്സിന്റെ രോഗകാരി വൈറസ്,ഫംഗസ്, ബാക്റ്റീരിയ ഇവയിൽ ഏതുമാവാം. ഇത് മൃഗങ്ങൾ വഴി മനുഷ്യരിൽ പ്രവേശിക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക