അമേരിക്കയില്‍ ആശങ്കയായി ‘പൊവസാൻ വൈറസ് ബാധ. മുമ്പും ഈ വൈറസ് ബാധ യുഎസിലുണ്ടായിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ പൊവസാൻ വൈറസ് ബാധ കാരണം ഒരു മരണം സ്ഥിരീകരിക്കപ്പെട്ടതോടെയാണ് ആശങ്ക വർധിച്ചിരിക്കുന്നത്. ചെള്ള് ആണ് ഈ രോഗകാരിയായ വൈറസിനെ പരത്തുന്നത്.
രോഗം ബാധിച്ചാല്‍ ഇതിന് പ്രത്യേകമായി ചികിത്സ ലഭ്യമല്ല എന്നതാണ് ആശങ്കയ്ക്ക് പ്രധാന കാരണം. പല ഇനത്തില്‍ പെടുന്ന ചെള്ളുകളില്‍ നിന്ന് സീസണലായാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. നേരത്തെ തന്നെ ‘പൊവസാൻ വൈറസ് ബാധ അമേരിക്കയിലുണ്ടായിട്ടുണ്ടെങ്കിലും ഇത് അപൂര്‍വമായിരുന്നു. എന്നാലിപ്പോള്‍ കേസുകള്‍ കൂടിവരികയാണ്.
രോഗബാധയേറ്റാലും കാര്യമായ ലക്ഷണങ്ങള്‍ കാണില്ല എന്നതിനാലാണ് രോഗനിര്‍ണയം സാധ്യമാകാതെ പോകുന്നത്. എങ്കില്‍പോലും പനി, തലവേദന, ഛര്‍ദി, തളര്‍ച്ച എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ചിലരില്‍ പ്രകടമാകാം. അതുപോലെ കാര്യങ്ങളില്‍ അവ്യക്തത തോന്നുന്ന അവസ്ഥ, ചിന്താശേഷിയില്‍ പ്രശ്നം, സംസാരിക്കാൻ പ്രയാസം, വിറയല്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങളും പ്രകടമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക