ശീതള പാനീയങ്ങൾ അമിതമായ അളവിൽ കുടിക്കുന്ന നിരവധി ആളുകളും നമ്മുക്ക് ചുറ്റുമുണ്ട്. പ്രത്യേകിച്ച് വേനൽകാലത്ത് വിപണിയിൽ ലഭ്യമായ വിവിധ രുചിയിലുള്ള ശീതള പാനീയങ്ങൾ ആളുകൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇത്തരം പാനീയങ്ങൾ കഴിക്കുന്നവരിൽ പ്രമേഹം, കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. അത് പെട്ടെന്ന് വിശപ്പ് അനുഭവപ്പെടുകയും ഭക്ഷണം കൂടുതൽ കഴിക്കാനും ഇത് ചിലരെ അമിതവണ്ണത്തിലേക്കും എത്തിക്കുന്നു.
പ്രതിദിനം രണ്ടോ അതിലധികമോ തവണ ശീതള പാനീയങ്ങൾ കഴിക്കുന്നത് വിട്ടുമാറാത്ത വൃക്കസംബന്ധമായ രോഗത്തിലേക്ക് നയിക്കും. ഇത് പഠനങ്ങൾ തെളിയിച്ച വസ്തുതയാണ്. ഈ പാനീയങ്ങൾ കലോറിയിലും വലിയ അളവിലുള്ള പഞ്ചസാരയിലും അടങ്ങിയിരിക്കുന്നതെല്ലാം കണക്കിലെടുത്ത് അമിതവണ്ണത്തിന് പുറമെ വൃക്കയിലെ കല്ല് ഉൽപാദനത്തിന്റെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
കാർബണേറ്റഡ് പാനീയങ്ങളും അത്പോലെ തന്നെ ഊർജ പാനീയങ്ങളും കിഡ്നി സ്റ്റോൺ ഉൽപാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയർന്ന സോഡ ഉപഭോഗം ശരീരഭാരം വർദ്ധിപ്പിക്കാനും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂട്ടുകയും വൃക്കസംബന്ധമായ തകരാറുകൾ വർദ്ധിപ്പിക്കുകയും ചെയ്യും.
2010-ൽ കിഡ്നി ഇന്റർനാഷണൽ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച് സോഡയിലെ ഉയർന്ന സാന്ദ്രത യൂറിക് ആസിഡിന്റെ അളവിനെ കൂട്ടുന്നു. ദിവസേന ഒന്നിൽ കൂടുതൽ ശീതള പാനീയങ്ങൾ കുടിക്കുന്നത് വിട്ടുമാറാത്ത വൃക്കസംബന്ധമായ രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും പഠനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക