ഡെറാഡൂൺ: അടുത്ത വർഷത്തോടെ മൂന്നു തരം വന്ദേ ഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേ ചെയർ കാർ, വന്ദേ മെട്രോ, വന്ദേ സ്ലീപ്പർ എന്നീ വന്ദേഭാരത് ട്രെയിനുകൾ അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഉണ്ടാകുമെന്നാണ് മന്ത്രി പറഞ്ഞത്.
ശതാബ്ദി, രാജധാനി, ലോക്കൽ ട്രെയിനുകൾ എന്നിവയ്ക്ക് പകരമായി തയ്യാറാക്കുന്ന തദ്ദേശീയ സെമി-ഹൈ സ്പീഡ് ട്രെയിനുകൾ ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണ് നിർമിക്കുന്നത്.
അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ, വന്ദേ ഭാരത് ട്രെയിനുകളുടെ പരമാവധി വേഗതയായ മണിക്കൂറിൽ 160 കിലോമീറ്ററിന് ഉചിതമായ രീതിയിൽ റെയിൽവേ ട്രാക്കുകൾ നവീകരിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക