പെരുന്നാൾ പടമായി തിയറ്ററുകളിലെത്തിയ സുലൈഖാ മൻസിൽ ഒ.ടി. ടി പ്രദർശനത്തിനെത്തുന്നു. മേയ് 30 ന് ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യും. അഷ്റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലുക്ക്മാന്‍ അവറാന്, അനാര്‍ക്കലി മരയ്ക്കാര്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലബാർ ഏരിയകളിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രം കേരളത്തിൽ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷൻ നേടി. സുലൈഖ മൻസിലിലെ സൂപ്പർ ഹിറ്റ് പാട്ടുകൾ ഒക്കെ വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു. ജിൽ ജിൽ ജിൽ എന്ന ഗാനത്തിന് ഇരുപത്തി രണ്ടു മില്യൺ വ്യൂസും ഹാലാകെ മാറുന്നെ എന്ന ഗാനം പതിനാലു മില്യൺ വ്യൂസും ഇതിനോടൊകം യൂട്യൂബിൽ നേടിയിട്ടുണ്ട്.
സെഞ്ച്വറി ഫിലിംസ് കേരളത്തിലെ തിയറ്ററുകളിൽ എത്തിച്ച സുലൈഖാ മൻസിലിന്റെ നിർമ്മാണം ചെമ്പൻ വിനോദിന്റെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സാണ് നിർവഹിച്ചത്. മാമുക്കോയ, ഗണപതി, ശബരീഷ് വർമ്മ, ജോളി ചിറയത്ത്, അമൽഡ ലിസ്,അർച്ചന പദ്മിനി, നിർമ്മൽ പാലാഴി ദീപ തോമസ്, അദ്രി ജോ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാന്നറിൽ ചെമ്പൻ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക