ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന നീതി ആയോഗ് യോഗത്തിൽ നിന്ന് വിട്ടുനിന്നത് മുഖ്യമന്ത്രിമാർ. കേരളത്തിൽ നിന്നു പിണറായി വിജയൻ ഉൾപ്പടെ 11 മുഖ്യമന്ത്രിമാരാണ് യോഗത്തിൽ നിന്നു വിട്ടു നിന്നത്.
അതേസമയം, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് യോഗത്തിൽ പങ്കെടുത്തില.
പിണറായി വിജയൻ വരാത്തതിന്റെ വ്യക്തമായ കാരണം അറിയിച്ചിട്ടില്ല. ഡൽഹി സർക്കാരിന്റെ അധികാരം കവർന്നെടുക്കാൻ ഓർഡിനൻസ് ഇറക്കിയതിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കുന്നു എന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വ്യക്തമാക്കിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും യോഗത്തിൽ പങ്കെടുത്തില്ല. സം
പ്രതികരിക്കാൻ ഇവിടെ എഴുതുക