വടക്കൻ പാകിസ്താനിൽ ഹിമപാതത്തിൽ നിരവധി മരണം. നാല് വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ നാടോടി ഗോത്രത്തിൽപ്പെട്ട 11 പേരാണ് മരിച്ചത്. പർവത മേഖലയിലെ ആസ്റ്റോർ ജില്ലയിലെ ഷൗണ്ടർ ടോപ്പ് പാസിലാണ് ദുരന്തം. ആട്ടിൻകൂട്ടവുമായി ഗുജ്ജർ കുടുംബം പർവതപ്രദേശം മുറിച്ചുകടക്കുന്നതിനിടെയാണ് മഞ്ഞുവീഴ്ചയുണ്ടാകുന്നത്. ദുരന്തത്തിൽ 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പാക്ക് അധീന കശ്മീരിലെ ഗിൽജിത് ബാൾട്ടിസ്ഥാൻ മേഖലയിലെ അസ്റ്റോർ ജില്ലയെ ആസാദ് കശ്മീരിലേക്ക് ബന്ധിപ്പിക്കുന്ന ചുരത്തിലാണ് ഹിമപാതം ഉണ്ടായത്. മരിച്ചവരിൽ നാല് സ്ത്രീകളും നാല് വയസ്സുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു. ഇതുവരെ എട്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക