ഇന്ന് ഉച്ചക്ക് 12 മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യും. ഏഴര മുതൽ പൂജ ചടങ്ങുകൾ തുടങ്ങി . ചടങ്ങില്‍ ആദ്യാവസാനം പ്രധാനമന്ത്രി പങ്കെടുക്കും. ഇരു ചേംബറുകളിലും പ്രധാന മന്ത്രി സന്ദർശിക്കും. ചെങ്കോൽ സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ സ്ഥാപിക്കും.
രാഷ്ടപതിയുടെയും, ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങൾ ചടങ്ങിൽ വായിക്കും. സ്മാരക നാണയവും സ്റ്റാമ്പും പുറത്തിറക്കിയ ശേഷം പ്രധാന മന്ത്രി അഭിസംബോധന ചെയ്യും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് ചെങ്കോൽ ഇന്നലെ കൈമാറിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിലാണ് തമിഴ്നാട്ടിൽ നിന്നുള്ള പൂജാരിമാരുടെ സംഘമാണ് പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക