ബോളിവുഡിന്റെ സൂപ്പർ താരമാണ് സൽമാൻ ഖാൻ. ചലച്ചിത്ര മേഖലയിലെ നിരവധി ആരാധകരുള്ള ബാച്ചിലറാണ് 57കാരനായ സല്മാന് ഖാന്. ഈ അവസരത്തിൽ പൊതുവേദിയിൽ തന്നോട് വിവാഹ അഭ്യർത്ഥന നടത്തിയ യുവതിയ്ക്ക് സൽമാൻ കൊടുത്ത മറുപടി ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
‘നിങ്ങള്‍ എന്നെ വിവാഹം കഴിക്കുമോ?’ എന്നാണ് റിപ്പോര്‍ട്ടര്‍മാരുടെ ഭാഗത്തുനിന്ന് ഒരു യുവതി ചോദിക്കുന്നത്. ഇതിന് മറുപടിയായി ‘എന്റെ വിവാഹ പ്രായം കഴിഞ്ഞു. ഏകദേശം 20 വര്‍ഷം മുമ്പ് നിങ്ങള്‍ എന്നെ കാണേണ്ടതായിരുന്നു,’ എന്നാണ് താരം പറയുന്നത്.
ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാഡമി അവാര്‍ഡിൽ പങ്കെടുക്കാൻ അബുദാബിയിൽ എത്തിയതായിരുന്നു സൽമാൻ ഖാൻ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഒരു യുവതി വിവാഹഭ്യര്‍ത്ഥന നടത്തിയത്. താന്‍ ഹോളിവുഡില്‍ നിന്നാണ് വരുന്നത്. നിങ്ങളെ കണ്ട നിമിഷം മുതല്‍ പ്രണയത്തിലായെന്നാണ് യുവതി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക