കർണാടകയിൽ എല്ലാ സ്ത്രീകൾക്കും ഇനി മുതൽ ബസുകളിൽ സൗജന്യ യാത്ര. ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തുള്ള എല്ലാ സർക്കാർ ബസുകളിലും ഇനി മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടത്താവുന്നതാണ്.
ഒരു സ്ത്രീകളുടെ കൈയിലെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതാണെങ്കില്‍
ഒരു നിബന്ധനയും ഇക്കാര്യത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉടൻതന്നെ പുറത്തിറക്കും.
കോൺഗ്രസിന്റെ പ്രകടന പത്രികയിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 23,978 വാഹനങ്ങളും 1.04 ലക്ഷത്തിലധികം ജീവനക്കാരുമുണ്ടെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകളില്‍ പ്രതിദിനം 82.51 ലക്ഷം ആളുകള്‍ യാത്ര ചെയ്യുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ഇതിലൂടെ പ്രതിദിനം ലഭിക്കുന്ന വരുമാനം 2,31,332 രൂപയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക