കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് 57–ാം ദിവസം ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന വീഡിയോയുമായി നടൻ ബാല. ‘‘ഇത് കഠിനമാണ്, അസാധ്യമാണ്, വളരെ വേദനാജനകമാണ്, പക്ഷേ ഞാൻ ഉപേക്ഷിക്കാൻ പോകുന്നില്ല. ഒരിക്കലും തോറ്റു കൊടുക്കരുത്.’’ പ്രധാന ശസ്ത്രക്രിയയ്ക്കു ശേഷമുള്ള 57–ാം ദിവസം എന്ന കുറിപ്പോടെയാണ് വർക്ഔട്ട് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.
കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു ബാല. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘ഷെഫീഖിന്റെ സന്തോഷ’ത്തിലാണ് ബാല അവസാനമായി അഭിനയിച്ചത്.
അസുഖബാധിതനായിരുന്ന സമയത്ത് പ്രാർഥനകളുമായി ഒപ്പമുണ്ടായിരുന്നവർക്ക് നന്ദിയറിയിച്ചുകൊണ്ട് ബാല നേരത്തെ എത്തിയിരുന്നു. ജന്മദിനത്തിൽ ലക്ഷക്കണക്കിനാളുകൾ തന്നെ സ്നേഹിക്കുന്ന കാര്യം തിരിച്ചറിഞ്ഞുവെന്ന് ബാല പറഞ്ഞു. ഒരുപാട് കുട്ടികൾ തനിക്ക് വേണ്ടി പ്രാർഥിച്ചു എന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ബാല അറിയിച്ചു. വെെകാതെ സിനിമയിലേയ്ക്ക് തിരിച്ചെത്തുമെന്നും ബാല അന്ന് പറഞ്ഞിരുന്നു.
ഗുരുതരമായ കരള്‍രോഗം ബാധിച്ച ബാലയ്ക്ക് കൊച്ചി അമൃത ആശുപത്രിയിലാണ് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക