ഡ്യൂട്ടിക്കിടയിൽ മദ്യപിച്ചതിന് രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തു.കൊച്ചി എ ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരായ മേഘനാഥൻ, രാജേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇരുവരും ഡ്യൂട്ടിക്കിടയിൽ മദ്യപിക്കുന്നതായി നേരത്തെ കൊച്ചി പോലീസ് കമ്മീഷണർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിനെത്തുടർന്ന് കമ്മീഷണറുടെയും ഡിസിപിയുടെയും നിർദ്ദേശപ്രകാരം ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു. നിരീക്ഷണത്തിൽ ആയിരുന്ന ഇവരെ മദ്യപിക്കുന്നതിനിടെ പിടികൂടുകയും അതിനു പിന്നാലെ സസ്പെൻഡ് ചെയ്യുകയും ആയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക