നമ്മൾ മലയാളികൾക്ക് കറിവേപ്പില ഇടാതെ കറി ഉണ്ടാക്കുക എന്നത് ആലോചിക്കാനേ പറ്റില്ല. ഏതൊരു കറി ഉണ്ടാക്കുമ്പോഴും നമ്മൾ രണ്ടില കറിവേപ്പില എങ്കിലും അതിൽ ചേർക്കാറുണ്ട്. അത്രത്തോളം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ് കറിവേപ്പില. പക്ഷേ ഇത് സൂക്ഷിച്ചു വെക്കുമ്പോൾ കുറച്ചു ദിവസം കൊണ്ട് തന്നെ ചീഞ്ഞു പോകുന്നു. ചീഞ്ഞു പോകാതെ കറിവേപ്പില എങ്ങനെ ദിവസങ്ങളോളം സൂക്ഷിക്കാം എന്നാണ് ഇനി പറയുന്നത്.
അതിനായി ആദ്യം തന്നെ കറിവേപ്പില നല്ല പോലെ കഴുകി എടുക്കുക. ശേഷം ഇത് വെള്ളം നല്ലപോലെ പോയി കിട്ടണം. ഒന്നുകിൽ ഒരു തുണി ഉപയോഗിച്ച് തുടച്ചെടുക്കുക. അല്ലെങ്കിൽവെള്ളം നല്ലതുപോലെ ഉണങ്ങാൻ അനുവദിക്കുക. വെള്ളം നല്ല പോലെ പോയതിനുശേഷം അടപ്പ് നല്ല മുറുക്കമുള്ള ഒരു ഗ്ലാസ് ജാറിൽ ഇട്ട് സൂക്ഷിച്ചു വയ്ക്കാം. വെള്ളത്തോട് കൂടി കറിവേപ്പില എടുത്തു വയ്ക്കുന്നത് ഇത് ചീഞ്ഞു പോവാൻ കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക