മുരിങ്ങക്കുള്ള ഔഷധഗുണം വളരെ വലുതാണ്. മുരിങ്ങയുടെ തോലും ഇലയും എല്ലാം ഔഷധ ഗുണമുള്ളവയാണ്. ഇന്ന് മുട്ടയും മുരിങ്ങയും കൊണ്ട് ഒരു വിഭവം ഉണ്ടാക്കാം. ഇതിനായി ആദ്യം ഒരു പാത്രത്തിൽ കുറച്ച് മുരിങ്ങയെടുത്ത് ഊരി വയ്ക്കുക.
പിന്നീട് ഒരു പാൻ വെച്ച് ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം കുറച്ച് ഉള്ളി അരിഞ്ഞത് കൂടി ചേർത്തു കൊടുക്കുക. ഉള്ളി ചെറുതായൊന്ന് വഴന്നു വരുമ്പോൾ ഇതിലേക്ക് മുരിങ്ങ ചേർത്ത് കൊടുക്കുക. എരുവിന് ആവശ്യമായ കാന്താരി മുളക്/ പച്ചമുളക് ചതച്ച് ചേർക്കുക. ഒന്ന് വഴണ്ട് കിട്ടുമ്പോൾ അതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. ഒരു നുള്ള് മാത്രം മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക. പാകത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ വേവിച്ചെടുക്കുക. മുട്ട മുരിങ്ങയില ഉപ്പേരി റെഡി
പ്രതികരിക്കാൻ ഇവിടെ എഴുതുക