സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക വിഹിതം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരള സർക്കാർ കത്തയച്ചു. പതിനാറാമത് ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ അറിയിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു.
കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കും; സപ്ലിമെന്ററി പുസ്തകമായി ഓഗസ്റ്റിലെത്തും
ഈ വിഷയത്തിലുള്ള മറുപടിയിലാണ് കേരളം തങ്ങളുടെ ആവശ്യം അറിയിച്ചത്. കുറച്ചു വർഷങ്ങളായി കേരളത്തിനു ലഭ്യമാകുന്ന വിഹിതത്തിലെ കുറവും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സാമ്പത്തിക വിഹിതത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ഗുണകരമായ നിലപാടെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക