പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകങ്ങളിൽ നിന്ന് എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലഭിക്കും. കേരളത്തിലെ ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി പുസ്തകമായി ഓഗസ്റ്റിൽ ലഭ്യമാക്കും.
ഒടുവിൽ ആശ്വാസമാകുന്നു; തോട്ടം തൊഴിലാളികളുടെ ശമ്പളത്തിൽ 41 രൂപയുടെ വർധന
സോഷ്യോളജി, ചരിത്രം, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ കേന്ദ്രം നടത്തിയ ഒഴിവാക്കലുകളാണ് കേരളം പ്രത്യേക പാഠപുസ്തകമാക്കി പഠിപ്പിക്കുവാൻ തയ്യാറെടുക്കുന്നത്
മഞ്ഞള്‍ പുതുമയോടെ തണുപ്പിച്ച് സംരക്ഷിക്കാം…. ഗുണമുണ്ട്
വിവിധ പാഠഭാഗങ്ങളിലെ പാരഗ്രാഫും വരികളുമൊക്കെയാണ് കേന്ദ്രം ഒഴിവാക്കിയിരിക്കുന്നത്. അതിനാൽ തന്നെ ഒഴിവാക്കിയവയെ സമഗ്രമായ പാഠരൂപത്തിലാക്കി മാറ്റി പുസ്തകമാക്കുകയാണ് സമിതിയുടെ ദൗത്യം. അടിയന്തരാവസ്ഥ, ഗുജറാത്ത് കലാപം, മുഗൾ ചരിത്രം, മൗലാന അബ്ദുൽ കലാം ആസാദിനെ കുറിച്ചുള്ള പാഠഭാഗങ്ങൾ, ഗോഡ്സെയെ കുറിച്ചുള്ള പരാമർശം എന്നിവയാണ് പാഠപുസ്തകങ്ങളിൽ നിന്ന് പ്രധാനമായും ഒഴിവാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക