കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആലട്ടുന്ന പ്രശ്നമാണ് താരൻ. താരനിൽ നിന്നും രക്ഷനേടാൻ ചില മാർഗ്ഗങ്ങൾ ഇതാ. ഇതിനായി ആദ്യം വേണ്ടത് കുറച്ച് തേനും നാരങ്ങയും ആണ്. അരക്കപ്പ് തൈര് എടുത്ത് നാരങ്ങാനീര്, തേന്‍ എന്നിവ ചേർത്ത് നന്നായി ഇളക്കി എടുത്തതിനുശേഷം ഇത് തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിച്ച് 30 മിനിറ്റിനു ശേഷം കഴുകി കളയണം. ഇത് താരൻ ശമിക്കാൻ ഫലപ്രദമായ ഒരു ഉപാധിയാണ്.
അതുപോലെതന്നെ കുറച്ച് വെളുത്തുള്ളി മിക്സിയിലിട്ട് നന്നായി അരച്ചതിനു ശേഷം 10 മിനിറ്റ് മാറ്റിവയ്ക്കണം. അതിലേക്ക് തേൻ ചേർത്ത് മിക്സ് ചെയ്ത് തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ച് 10 മിനിറ്റിനു ശേഷം കഴുകി കളയുക. ഇങ്ങനെ ആഴ്ചയിൽ ഒരു പ്രാവശ്യം ചെയ്യുന്നത് താരൻ ശമിപ്പിക്കാൻസഹായിക്കും.അടുത്തത് ചെമ്പരത്തി ഇലകൾ കൊണ്ടുള്ള ഒരു പ്രയോഗമാണ്. ചെമ്പരത്തിയുടെ ഇലകൾ തലേദിവസം രാത്രി വെള്ളത്തിലിട്ട് കുതിർത്തു വയ്ക്കുക. പിറ്റേദിവസം ഇതിന്റെ കൂടെ ഒരു സ്പൂൺ ഉലുവ കൂടി ചേർത്ത് നല്ല പോലെ അരച്ചെടുക്കുക. ഇതിലേക്ക് കുറച്ചു തൈര് കൂടി ചേർത്തതിനുശേഷം തലയിൽ പുരട്ടി കുറച്ചുസമയത്തിനുശേഷം കഴുകി കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക