കോഴിക്കോട് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കോഴിക്കോട് പുത്തലത്ത് വീട്ടിൽ ബിച്ചമ്മദിന്റെ മകൻ നസീർ കക്കോടൻ (42) ആണ് മരിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെ വിൽപ്പനയ്ക്കുള്ള വീട് നോക്കാനായി കിഴക്കോത്ത് പരപ്പാറയിൽ എത്തിയതായിരുന്നു നസീർ. അവിടെ വച്ചാണ് മിന്നലേറ്റത്. അപ്പോൾത്തന്നെ പ്രദേശവാസികൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു എങ്കിലുംജീവൻ രക്ഷിക്കാൻ ആയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക