മുംബൈ: അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. ഇന്ത്യയില്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ആഗോള ബോക്സോഫീസില്‍ ഏകദേശം 2.32 ബില്യൺ ഡോളറാണ് ചിത്രം നേടിയത്. ലോക സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് ഇത്.
റിലീസിന് ശേഷം ആറുമാസാം കഴിഞ്ഞാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. പതിമൂന്ന് കൊല്ലം മുന്‍പ് ഇറങ്ങിയ അവതാറിന്റെ തുടർച്ചയായാണ് ദി വേ ഓഫ് വാട്ടർ 2022 ഡിസംബർ 16 ന് റിലീസ് ചെയ്തത്. ജെയ്ക്കും നെയ്ത്തിരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ പാന്തോറയിലെ തുടര്‍ന്നുള്ള ജീവിതമാണ് ഈ സിനിമ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക