ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ സൂചികയിൽ ഇന്ത്യയിൽ ഒന്നാമതെത്തി കേരളം. ചരിത്രത്തിൽ ആദ്യമായാണ് കേരളം ഒന്നാമതെത്തുന്നത്.
ഭക്ഷ്യസുരക്ഷാ സൂചികയിൽ മുന്നിലെത്തുന്ന സംസ്ഥാനത്തിനുള്ള ട്രോഫിയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മൺസൂഖ് മാണ്ഡവ്യയിൽ നിന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി.ആർ വിനോദ് ഏറ്റുവാങ്ങി.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കേരളം നടത്തുന്ന കൃത്യമായതും ചിട്ടയായതുമായ പ്രവർത്തനത്തിന്റെ അംഗീകാരമാണ് പുരസ്കാരമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിലെ മുഴുവൻ ജീവനക്കാരെയും ആരോഗ്യമന്ത്രി അഭിനന്ദിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക