പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷ് ജൂൺ 16ന് തീയറ്ററുകളിലെത്തും. 179 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. സിനിമയ്ക്ക് ‘യു’ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.
‘ജീന്തോൾ’ തിയേറ്ററുകളിലേക്ക്; വീഡിയോ ഗാനം പുറത്ത്
അതേസമയം, ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുവാൻ തീരുമാനിച്ചിട്ടുണ്ട്.
ഈ സീറ്റ് യാതൊരു കാരണവശാലും ആർക്കും നൽകില്ലെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. രാമായണവുമായി ബന്ധപ്പെട്ട് ഓം റൗട്ട് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ആദിപുരുഷ്. ചിത്രത്തിൽ സീതയായി കൃതി സോനാൻ ആണെത്തുന്നത്. സെയ്ഫ് അലി ഖാനാണ് രാവണൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക