സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്ന നടിയാണ് ബോളിവുഡ് താരം കാജോൾ. ഈ അടുത്ത കാലത്ത് ജീവിതത്തിൽ വലിയ പ്രതിസന്ധി നേരിടുന്നു എന്നും അതുകൊണ്ട് സമൂഹമാധ്യമങ്ങളിൽ നിന്നും ഇടവേള എടുക്കുകയാണ് എന്നും പറഞ്ഞ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. നിരവധി ആളുകൾ കാരണം തിരക്കി രംഗത്ത് വന്നിരുന്നു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്ന മുഴുവൻ പോസ്റ്റുകളും നീക്കം ചെയ്തതിനുശേഷമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുന്നു എന്നാണ് താരം വെളിപ്പെടുത്തിയത്.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. കേവലം ഒരു പ്രമോഷനുവേണ്ടി ആരാധകരുടെ വികാരങ്ങളെ ചൂഷണം ചെയ്ത് ഇത്രയും തരംതാഴേണ്ടിയിരുന്നില്ല എന്നാണ് വിമർശനം. ഒരു വെബ് സീരീസിന്റെ പ്രമോഷന്റെ ഭാഗമായാണ് നടി ഇത്തരത്തിൽ ഒരു പോസ്റ്റ് ഇട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക