കേരള സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ കേരള പോലീസ് രംഗത്തെത്തി. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ മറ്റു മാർഗ്ഗങ്ങൾ വഴിയോ വരുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്ന് കേരള പോലീസ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ മുന്നറിയിപ്പു നൽകുന്നു. ഇത്തരം തട്ടിപ്പിലൂടെ വഞ്ചിതരാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോസ്റ്റിൽ കേരള പോലീസ് വ്യക്തമാക്കുന്നു.
കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;
“ലിങ്കുകൾ ക്ലിക്ക് ചെയ്യരുതേ!
ഇമെയിൽ മുഖാന്തിരവും സോഷ്യൽ മീഡിയ വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, ഡൗൺലോഡ് ചെയ്യുകയോ, ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ , ബാങ്കിങ് വിവരങ്ങൾ, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാർക്ക് ലഭ്യമാകുവാനിടയുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക