പാലക്കാട് പാലന ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കായി എത്തിയ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നു വച്ചതായി പരാതി. പാലക്കാട് ജില്ലയിലെ മേപ്പറമ്പ് സ്വദേശിയായ ശബാനയാണ് ആശുപത്രിയ്ക്കെതിരെ ആരോഗ്യമന്ത്രി വീണ ജോർജിനും ജില്ലാ കളക്ടർക്കും പരാതി നൽകിയത്.
ഈ മാസം ഒമ്പതാം തീയതിയാണ് ശബാനയുടെ പ്രസവശസ്ത്രക്രിയ പാലന ആശുപത്രിയിൽ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടൻ വയറുവേദന അനുഭവപ്പെട്ടപ്പോൾ ഡോക്ടറോട് പറഞ്ഞു. ശസ്ത്രക്രിയ കഴിയുമ്പോൾ വയറുവേദന സ്വാഭാവികമാണെന്നും നടന്നു കഴിഞ്ഞാൽ മാറും എന്നും ഡോക്ടർ അറിയിച്ചു. കഴിഞ്ഞദിവസം ശബാന ഡിസ്ചാർജ് ആയി വീട്ടിൽ തിരിച്ചെത്തി. മൂത്രത്തോടൊപ്പം പഞ്ഞി പുറത്തുവരികയായിരുന്നു. എന്നാൽ തങ്ങളുടെ ഭാഗത്ത് പിഴവൊന്നും സംഭവിച്ചിട്ടില്ല എന്നും അമിത രക്തസ്രാവം തടയാനായി പഞ്ഞി വെച്ചു എന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക