എ.ആർ. റഹ്മാന്റെ മൂത്തമകൾ ഖദീജയും സംഗീത സംവിധാനത്തിലേക്ക്. ‘മിൻമിനി’യെന്ന തമിഴ് ചിത്രത്തിലൂടെ സംഗീത സംവിധാനത്തിൽ ഹരിശ്രീ കുറിക്കുകയാണ് ഖദീജ.
ഹാലിത ഷമീം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ്തർ അനിലും ഗൗരവ് കലൈയും പ്രവീൺ കിഷോറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എ.എം. സ്റ്റുഡിയോയിൽനിന്ന് ഖദീജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഹാലിത സന്തോഷം പങ്കിട്ടത്. ഖദീജ നല്ലൊരു സംഗീതസംവിധായകയാണെന്നും ഹാലിത കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക