‘ദി ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യൂ’വിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 2023 ഒക്ടോബർ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും. അക്ഷയ് കുമാർ ആണ് പ്രധാന വേഷത്തിൽ.
ടിനു സുരേഷ് ദേശായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരിനീതി ചോപ്രയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2019-ൽ പുറത്തിറങ്ങിയ ‘കേസരി’ക്ക് ശേഷം അക്ഷയ് കുമാറും പരിനീതി ചോപ്രയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മൈനിങ് എൻജിനിയറായ ജസ്വന്ത് സിങ് ഗില്ലിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യൂ’. 1989-ൽ പശ്ചിമ ബംഗാളിൽ വെള്ളപ്പൊക്കമുണ്ടായ ക്വാറിയിൽ നിന്ന് 64 ഖനിത്തൊഴിലാളികളെ രക്ഷപ്പെടുത്തിയ ആളാണ് ജസ്വന്ത് സിങ്. ധീരതയ്ക്കുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. 2019-ൽ 80-ാം വയസിൽ ജസ്വന്ത് സിങ് ഗിൽ മരണപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക