ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉപയോഗിച്ച ഇംഗ്ലീഷ് തെറ്റാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിലും മറ്റും നിരവധി കളിയാക്കലുകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, അത് തനിക്ക് പറ്റിയ തെറ്റല്ലെന്നും താൻ ഉദ്ദേശിച്ചത് എന്താണോ അത് തന്നെയാണ് പറഞ്ഞതെന്നും ഉറപ്പിച്ചു പറയുകയാണ് മന്ത്രി.
മുടികൊഴിച്ചിലിന് കറിവേപ്പില ഇങ്ങനെ ഉപയോഗിച്ച് നോക്കൂ, ഫലം ഉറപ്പ്
വിമർശനത്തോടൊപ്പം തന്നെ ധാരാളം പേർ മന്ത്രിയെ പിന്തുണച്ചും രംഗത്ത് വന്നിട്ടുണ്ട്. നടൻ ഹരീഷ് പേരടിയും മന്ത്രിയ്ക്ക് പിന്തുണയറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നടന്റെ പിന്തുണ. മലൈകൊട്ടൈ വാലിഭൻ ചിത്രത്തിന്റെ സെറ്റിലെ കാര്യങ്ങളും ചേർത്ത് വച്ചാണ് നടൻ മന്ത്രിയ്ക്ക് പിന്തുണയറിയിച്ചത്.
”’Wherever I go I take this memories with me…മലൈകൊട്ടൈ വാലിഭൻ…ഈ സിനിമയിൽ അന്യഭാഷ നടി നടൻമാർ ധാരളമുണ്ടായിരുന്നു..ആരും ഒർജിനൽ ഇംഗ്ലിഷുകാരല്ലായിരുന്നു…എന്നിട്ടും ഞങ്ങളുടെ communicative weapon അഥവാ ആശയ വിനിമയ ആയുധം ഇംഗ്ലീഷായിരുന്നു…ഉപയോഗിക്കുന്ന ആയുധത്തിന് മൂർച്ചപോരാ എന്നറിഞ്ഞിട്ടും (പ്രത്യേകിച്ചും എന്റെതിന്) ഞങ്ങൾ അത് തന്നെ ഉപയോഗിച്ചു…ആരും പരസ്പരം കളിയാക്കിയില്ല …പകരം ഒരു പാട് സ്നേഹം പരസ്പരം പങ്കുവെച്ചു…ബിന്ദു ടീച്ചർക്കും ഐക്യദാർഡ്യം”- ഹരീഷ് പേരടി കുറിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക