പത്തനംതിട്ടയിൽ എലിപ്പനി; ഒരാൾ മരിച്ചു
പത്തനംതിട്ട ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. പത്തനംതിട്ടയിലെ അടൂർ പെരിങ്ങനാട് സ്വദേശിയായ രാജൻ ആണ് മരിച്ചത്. 60 വയസ്സായിരുന്നു. എലിപ്പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് രാജൻ മരണപ്പെട്ടത്.മഴക്കാലമായതോടെ എലിപ്പനി, ഡെങ്കിപ്പനി എന്നിവ കൂടുതലായി റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക