പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ ആദ്യദിനം നൂറുകോടി ക്ലബ്ബിൽ. സിനിമയുടെ നിർമാതാക്കളായ യുവി ക്രിയേഷൻസ് ആണ് ബോക്സ്ഓഫിസ് കണക്കുകൾ പുറത്തുവിട്ടത്. 40 കോടിയാണ് ചിത്രം ആദ്യദിനം നേടിയിരിക്കുന്ന ഗ്രോസ്. ആഗോളബോക്സ് ഓഫിസില്‍ നിന്നുള്ള സംഖ്യയാണ് ഇത്.
അതേസമയം കേരളത്തിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. അറുപത് ലക്ഷമാണ് കേരള കലക്ഷൻ. തെലുങ്കില്‍ നിന്നും 58.50 കോടി രൂപയും, ഹിന്ദിയില്‍ നിന്നും 35 കോടി രൂപയും, തമിഴില്‍ നിന്നും ഒരുകോടി രൂപയും, കന്നഡയില്‍ നിന്നും 4 ലക്ഷം രൂപയുമാണ് ചിത്രം ആദ്യദിനം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക