അകാലനര പലരെയും വിഷമിപ്പിക്കുന്ന ഒരു സംഗതിയാണ്. 35 വയസിന് ശേഷം മുടി നരയ്ക്കാനുള്ള സാധ്യത കൂടുതലാണ്. ജീവിതശൈലി പലപ്പോഴും അകാലനരയുടെ ഒരു പ്രധാന കാരണമാണ്. തെറ്റായ ചില ജീവിതശൈലിയിൽ മാറ്റം വരുത്തുന്നത് അകാലനരയിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും.
മുടിയുടെ ആരോഗ്യം നിലനിർത്തുന്ന വിറ്റാമിനുകൾ
ബി വിറ്റാമിനുകൾ പ്രത്യേകിച്ച് ബി -12, ബയോട്ടിൻ എന്നിവ
വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ എ
മുടിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന ധാതുക്കൾb സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, സെലിനിയം, ചെമ്പ് ഇവയാണ്
പുകവലി അകാലനരയ്ക്ക് കാരണമാകുമോ?
മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നപോലെ പുകവില മുടിയുടെ ആരോഗ്യത്തെയും ബാധിക്കും. പുകവലി രോമകൂപങ്ങളെ നശിപ്പിക്കുന്നു. ഇതുവഴി മുടിയുടെ ആരോഗ്യം നശിക്കും. മുടിയിൽ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും. കഠിനമായ ചൂടുള്ള സമയങ്ങളിൽ സ്കാർഫ്, തൊപ്പി എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്. മൂർച്ചയേറിയ പല്ലുള്ള ചീപ്പുകൾ ഉപയോഗിച്ച് മുടി ചീകരുത്. നനഞ്ഞ മുടി ഉണക്കാൻ ഹെയർ ഡ്രയറിൽ അമിതമായി ചൂട് ഉപയോഗിക്കരുത്. മുടി വൃത്തിയായി കഴുകുക. പൊടിയും വിയർപ്പും തങ്ങിയിരിക്കാൻ അനുവദിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക