ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ നാൾ മുതൽ ആരാധക ഹൃദയങ്ങളിൽ ഇടം നേടിയ ആളാണ് ഗായിക അമൃത സുരേഷ്.
സോഷ്യൽ മീഡിയയിൽ സജീവമായ അമൃത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേഗം വൈറലാകാറുണ്ട്. ഇപ്പോഴിതാ അമൃതയുടെ വെറൈറ്റി ലൂക്കിലുള്ള ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് വൈറൽ ആയിരിക്കുന്നത്.
സ്വന്തമായി മ്യൂസിക് ബാന്റും സ്റ്റേജ് ഷോകളും സിനിമാ പിന്നണി ഗാന രംഗത്തേക്കുള്ള ചുവടുവയ്പുകളുമൊക്കെയായി അമൃത കരിയറിലെ മികച്ച വിജയങ്ങൾ സ്വന്തമാക്കി മുന്നേറികൊണ്ടിരിക്കുകയാണ്.
സംവിധായകൻ ഗോപി സുന്ദറുമായുളള വിവാഹം ഒരു വർഷം മുൻപ് ആയിരുന്നു കഴിഞ്ഞത്. പിന്നാലെ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ എത്തിയിരുന്നു.
ഗോപി സുന്ദറുമൊത്തുള്ള ഫോട്ടോകൾ അമൃത സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ ശ്രദ്ധനേടാറുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക