ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ മഴയിൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽപ്പെട്ട കല്ലടിക്കോട് മീൻവല്ലം മൂന്നേക്കർ ഭാഗത്ത് ശക്തമായ മഴവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണി മുതൽ മണ്ണാർക്കാട് താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ഉണ്ടായത്.ഇതിനെ തുടർന്ന് മഴവെള്ളപ്പാച്ചിലും ഉണ്ടായി. നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
വരും മണിക്കൂറുകളിലും ജില്ലയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശി അടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക