അർജുൻദാസും ദുഷാരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘അനീതി’ റിലീസിനൊരുങ്ങുന്നു. റിവഞ്ച് ഡ്രാമാ വിഭാഗത്തിലൊരുക്കിയിരിക്കുന്ന ചിത്രം, സംവിധാനം ചെയ്തിരിക്കുന്നത് വസന്തബാലനാണ്. സാധാരണ വില്ലൻ കഥാപാത്രമായി എത്താറുള്ള അർജുൻ ദാസ്, അനീതിക്കെതിരെ പോരാടുന്ന നായകനായാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രം ജൂലൈ 21 ന് തീയേറ്ററുകളിലെത്തും.
കമ്പനികളിൽ പിരിച്ചുവിടൽ നേരിടുന്ന യുവാക്കളുടെ നിലവിലെ സാഹചര്യം, അവരുടെ മാനസികാവസ്ഥ, അതിനുശേഷം അവർ എങ്ങനെ ജീവിതത്തെ അഭിമുഖീകരിക്കുന്നു എന്നിവയെക്കുറിച്ചാണ് ചിത്രം പറയുന്നത്. നഗരത്തിൽ താമസിച്ച് ജോലിക്ക് പോകുന്ന ഒരു മധ്യവർഗ പെൺകുട്ടിയുടെ വേഷമാണ് ദുഷാര അവതരിപ്പിക്കുന്നത്. ഈ രണ്ട് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക