വ്യാജ രേഖ കേസിൽ പ്രതികരണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. വിവാദങ്ങൾ അജണ്ടയുടെ ഭാഗമാണെന്ന് എകെ ബാലൻ പ്രതികരിച്ചു.
എസ്എഫ്ഐക്കെതിരായ ആക്ഷേപങ്ങൾ സമാനതകളില്ലാത്തതാണ്. എസ്എഫ്ഐ ഒരു വികാരമാണ്. സംഭവം തെറ്റു തിരുത്തിന് ഗുണകരമാകും എന്ന് അദ്ദേഹം പറഞ്ഞു. വിവാദങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അടക്കം ഭരണ പാർട്ടി സംവിധാനങ്ങളെയാണെന്നും എകെ ബാലൻ പറഞ്ഞു.
എസ്എഫ്ഐ നേതൃത്വത്തിന് ഒരു തെറ്റുമില്ല. ആർഷോയുടെ ആദ്യ വിശദീകരണത്തിൽ തെറ്റില്ലെന്നും മാധ്യമങ്ങൾ ആർഷോയോട് മാപ്പു പറയണമെന്നും എകെ ബാലൻ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക