കോവിഡ് ബാധിക്കുന്ന ഉദ്യോഗസ്ഥർക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നിർത്തലാക്കി സംസ്ഥാന ദുരന്തനിവാരണ വകുപ്പ്. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കായിരുന്നു കോവിഡ് അവധി പ്രഖ്യാപിച്ചിരുന്നത്.
ദത്തെടുത്ത രക്ഷിതാക്കൾക്ക് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റാൻ അവകാശമുണ്ടെന്ന് കോടതി
അവധി നിർത്തലാക്കി ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാവർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ്, ബൂസ്റ്റർ ഡോസ് എന്നിവ നൽകി കഴിഞ്ഞ സാഹചര്യത്തിലും കോവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തിലുമാണ് അവധി നിർത്തലാക്കിയതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക