രഞ്ജിത്തിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ലോഹത്തിലൂടെ മലയാളത്തിന് കിട്ടിയ അഭിനേത്രയാണ് നിരഞ്ജന അനൂപ്. ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവരാനും താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ തന്റെ ജീവിതത്തിലെ വിശേഷണങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ മേക്കപ്പ് ഇല്ലാതെ സാരിയിൽ വളരെ സുന്ദരിയായി നിൽക്കുന്ന നിരഞ്ജനയുടെ ചിത്രങ്ങൾ ആരാധകലോകം ഏറ്റെടുത്തു കഴിഞ്ഞു. തീരെ മേക്കപ്പില്ലാതെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട താരം മേക്കപ്പ് ഇല്ലാതെയും സുന്ദരിയാണ് എന്നാണ് ആരാധകർ പറയുന്നത്.താരത്തിന്റെ നുണക്കുഴിയുള്ള ചിരി കാണുമ്പോൾ ബോളിവുഡ് താരം ആലിയ ഭട്ടിനോട് സാമ്യം തോന്നുന്നുവെന്ന് ചില ആരാധകർ കമന്റ് ചെയ്യുന്നു. അഭിനയത്തോടൊപ്പം നൃത്തത്തിനും താരം പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. പ്രൊഫഷണലായി നൃത്തം അഭ്യസിക്കുന്നുമുണ്ട് നിരഞ്ജന. സാരിയിലുള്ള താരത്തിന്റെ ക്യൂട്ട് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് ഛായാഗ്രാഹകൻ പ്രണവ് രാജ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക