പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അഗളി പോലീസ് അറസ്റ്റ് ചെയ്ത മുൻ എസ്.എഫ്.ഐ നേതാവ് വിദ്യയുടെ തെളിവെടുപ്പ് ഇന്ന് നടത്തും. തെളിവെടുപ്പിന്റെ ഭാഗമായി അട്ടപ്പാടി ഗവ. കോളേജ് പ്രിൻസിപ്പൽ ഇന്ന് അഗളി പൊലീസ് സ്റ്റേഷനിലെത്തും.
കോടതിയില്‍ ഹാജരാക്കിയ വിദ്യയെ ജൂലൈ ആറുവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ട വിദ്യയെ ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. ശനിയാഴ്ചയാണ് വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക