നിര്‍മ്മാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കുന്നതു വരെ യുവനടൻ ശ്രീനാഥ് ഭാസിക്ക് അംഗത്വം നല്‍കേണ്ടെന്ന് താരസംഘടനയായ അമ്മയുടെ തീരുമാനം. ഷെയ്ൻ നിഗവും നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരും എന്നും നിഖില വിമല്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് അംഗത്വം നല്‍കാനും അമ്മ തീരുമാനിച്ചു.
എഡിറ്റ് ചെയ്ത ഭാഗങ്ങളില്‍ പ്രാധാന്യം കുറഞ്ഞുവെന്ന കാരണത്താലായിരുന്നു ഷെയ്ന് നിഗവുമായി നിസ്സഹകരിക്കുമെന്ന് സിനിമാ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. ഷെയ്നിന് അമ്മയില്‍ അംഗത്വമുണ്ട്. നേരത്തെ സിനിമ സംഘടനകള്‍ നിസ്സഹകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അമ്മയില്‍ അംഗത്വത്തിനായി ശ്രീനാഥ് ഭാസി അപേക്ഷിച്ചത്.
ഏപ്രിലില്‍ അമ്മയുടെ ഓഫീസിലെത്തിയായിരുന്നു അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറിയത്. അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതി ശേഷമേ അപേക്ഷ സ്വീകരിക്കാന്‍ നടപടിയുണ്ടാവൂ. ഷെയ്നിന്റെയും, ശ്രീനാഥിന്റെയും പെരുമാറ്റം അസഹയനീയമാണെന്നായിരുന്നു താരസംഘടനകള്‍ പരാതിപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക