താരസംഘടനയായ അമ്മ ഇടപെട്ടതോടെ നടൻ ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നം പരിഹരിച്ചതായി റിപ്പോർട്ട്. അച്ചടക്കമില്ലാത്തതിന്റെ പേരിലാണ് ഷെയ്ൻ നിഗമിനെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കിയത്. ഷെയ്ൻ നിഗവുമായി സഹകരിക്കില്ലെന്നും സിനിമ സംഘടനകൾ അറിയിച്ചിരുന്നു.
പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമ്മ ഭാരവാഹികൾ ഇടപെട്ട് ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നം പരിഹരിച്ചത്.
ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമ്മാതാക്കൾക്കും നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിനാൽ ശ്രീനാഥ് ഭാസിയുമായും സഹകരിക്കില്ലെന്ന് സംഘടനകൾ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക