രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്ത എപിക് മിത്തോളജിക്കല്‍ ചിത്രം ആദിപുരുഷനിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ശിവഭക്തനായ രാവണനെ അവതരിപ്പിക്കുന്ന ശിവോഹം എന്ന വീഡിയോ ഗാനമാണിത്. ഹിന്ദിക്ക് പുറമെ ചിത്രം ഇറങ്ങിയ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ഗാനം പുറത്തിറങ്ങിയിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയില്‍ അടുത്തിടെ ഏറ്റവുമധികം ചര്‍ച്ച ഉയര്‍ത്തിയ ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീരാമനെ അവതരിപ്പിച്ചിരിക്കുന്നത് പ്രഭാസ് ആണ്. കൃതി സനോണ്‍ സീതയാവുമ്പോള്‍ രാവണനാവുന്നത് സെയ്ഫ് അലി ഖാന് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക