പ്രേക്ഷകരുടെ ഇഷ്ട്ട താരമായിരുന്നു അസിൻ. 2016ലാണ് മൈക്രോമാക്സിലെ രാഹുൽ ശർമ്മയെ അസിൻ വിവാഹം കഴിച്ചത്. വിവാഹശേഷം ഭർത്താവിനൊപ്പം വിദേശത്തു സ്ഥിരതാമസമാക്കിയ അസിൻ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. തുടർന്ന് 2017ൽ അസിൻ-രാഹുൽ ശർമ്മ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറന്നു. ആരിൻ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്.
7 വർഷത്തിന് ശേഷം ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്ത വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ വാർത്തയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി.
“ഞങ്ങളുടെ വേനൽ അവധിയുടെ മധ്യത്തിൽ, അക്ഷരാർത്ഥത്തിൽ പരസ്പരം ഇരുന്നു പ്രഭാതഭക്ഷണം ആസ്വദിച്ചു, വളരെ സാങ്കൽപ്പികവും തീർത്തും അടിസ്ഥാനരഹിതവുമായ ചില വാർത്തകൾ കാണാനിടയായി. ഞങ്ങൾ വേർപിരിഞ്ഞുവെന്ന് കേട്ടു. ദയവായി നല്ലത് ചെയ്യുക. (അല്ലെങ്കിൽ അതിശയകരമായ ഒരു അവധിക്കാലം 5 മിനിറ്റ് പാഴാക്കിയതിൽ നിരാശയുണ്ട്! ) ഒരു മികച്ച ദിവസം നേരുന്നു സുഹൃത്തുക്കളെ എന്നാണ് ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടുകൊണ്ട് അസിൻ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക