ബക്രീദിനോടനുബന്ധിച്ച് മോട്ടോർ വാഹനവകുപ്പ് മലപ്പുറം ജില്ലയിൽ പരിശോധന ശക്തമാക്കി . ഇരു ചക്രവാഹനങ്ങളിലുള്ള അഭ്യാസപ്രകടനങ്ങളും റൈസിങ്ങും തടയാൻ വേണ്ടി നടത്തുന്ന പരിശോധന ഉദ്യോഗസ്ഥർ ക്യാമറ ഉപയോഗിച്ച് മഫ്തിയിലാണ്എത്തുന്നത്. പെരുന്നാൾ ദിവസങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രധാന ടൗൺ ദേശീയ സംസ്ഥാനപാതകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പരിശോധന.
കൊണ്ടോട്ടി ജോയിൻ്റ് ആർടിഒ എം. അൻവറിന്റെ നിർദ്ദേശ പ്രകാരം എംവിഐ കെ ബി ബിജീഷ് എഎംവിഐമാരായ കെ.ദിവിൻ, കെ.ആർ.റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി, മിനി ഊട്ടി, അരീക്കോട്, കരിപ്പൂർ എയർപോർട്ട് പരിസരം, പുളിക്കൽ ഐക്കരപ്പടി വാഴയുർ, കീശേരി, എടവണ്ണപ്പാറ, വെറ്റിലപ്പാറ തുടങ്ങിയ മേഖലകളിൽ പരിശോധന നടത്തി.
ഇത്തരത്തിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് മൂന്നുപേരെയും ഇൻഷുറൻസ് ഇല്ലാത്തതിന് ആറുപേരെയും ഹെൽമെറ്റ് ധരിക്കാത്തതിന് 20 പേരെയും പിടികൂടിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക