ദുബൈ∙ മലയാളി വിദ്യാർഥിക്ക് യുഎഇയുടെ ഗോൾഡൻ വിസ. ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂൾ വിദ്യാർഥി ആദിത്യൻ പ്രമദിനാണ് 10 വർഷത്തെ വിസ ലഭിച്ചത്. പഠന മികവ് കണക്കിലെടുത്താണ് ആദിത്യൻ ഗോൾഡൻ വിസ ലഭിച്ചത്.
12–ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയമാണ് ആദിത്യൻ നേടിയത്. ദുബൈയിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ സിഇഒ ഇഖ് ബാൽ മാർക്കോണിയിൽ നിന്ന് ആദിത്യൻ വീസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങി.
ദുബൈയിലെ മനോരമ ന്യൂസ് ചാനൽ ക്യാമറാമാൻ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി പ്രമദ് ബി.കുട്ടിയുടെയും എൻജിനീയറായ ജീനയുടെയും മകനാണ്. സഹോദരൻ: ആര്യൻ പ്രമദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക