കോഴിക്കോട് ഫറോക്ക് പാലത്തിനു മുകളിൽ നിന്ന് ചാടി ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് ഫറോക്കിലെ പാലത്തിനു മുകളിൽ നിന്ന് ഇരുവരും പുഴയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
മഞ്ചേരി സ്വദേശികളായ വർഷ, ജിതിൻ എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദമ്പതികളിൽ ഒരാളായ വർഷയെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിതിനായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക