പ്രണയ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ മൂലം തനിക്ക് സ്കൂള്‍ മാറേണ്ടി വന്നെന്നും എന്തോ എയ്ഡ്സ് വന്നപോലെ ആയിരുന്നു ആളുകളുടെ പെരുമാറ്റമെന്നും നടി ജുവല്‍ മേരി . ഇമോഷണലി ആഴത്തില്‍ ചെന്നിറങ്ങിയ പ്രണയങ്ങള്‍ കുറവാണ്.
പ്രണയം നഷ്ടപ്പെട്ടതോര്‍ത്ത് വേദനിച്ച നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. മാനസികമായി തളര്‍ന്ന് സ്കൂളില്‍ എല്ലാവരും ഒറ്റപ്പെടുത്തി. അവസാനം സ്കൂളില്‍ നിന്നു തന്നെ പോകേണ്ട അവസ്ഥ വരെ വന്നിട്ടുണ്ട്.
പതിമൂന്നാമത്തെ വയസിലൊക്കെ ഒരുപാട് മനസികമായി തളര്‍ന്ന നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നത്തെ പ്രേമമൊക്കെ വലിയ സംഭവമാണ്. നാട്ടിലും വീട്ടിലും എല്ലാവരും നമ്മളെത്തന്നെ ഉറ്റുനോക്കും. എന്തോ എയ്ഡ്സ് വന്നപോലെ ആയിരുന്നു അവരുടെ പെരുമാറ്റമെന്നും ജൂവൽമേരി ഒരു ഭിമുഖത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക