പാലക്കാട് പല്ലശ്ശനയിൽ നവവധു വരന്മാരുടെ തല തമ്മിൽ കൂട്ടിമുട്ടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് പിന്നാലെ പോലീസും കേസെടുത്തു. കൊല്ലംകോട് പോലീസ് ആണ് സംഭവത്തിൽ അയൽവാസിയായ സുഭാഷിനെതിരെ കേസെടുത്തത്. ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തി എടുത്ത കേസിൽ അറസ്റ്റും ഉടൻ ഉണ്ടായേക്കും.
പല്ലശ്ശന സ്വദേശികളായ കോഴിക്കോട് മുക്കം സ്വദേശിയായ സജിലയും തമ്മിലുള്ള വിവാഹത്തിന്റെ ഗൃഹപ്രവേശന സമയത്തായിരുന്നു സംഭവം. അപ്രതീക്ഷിതമായി അയൽവാസിയായ സുഭാഷ് പുറകിൽ നിന്നും ഇരുവരുടെയും തലകൾ തമ്മിൽ കൂട്ടിമുട്ടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ കൂട്ടിയിടിയിൽ സജില ഞെട്ടുകയും സങ്കടവും ദേഷ്യവും കാരണം കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറി പോവുകയും ചെയ്തു. ആചാരം എന്ന പേരിൽ തലമുട്ടിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ ചർച്ചയ്ക്ക് വഴിവെക്കുകയും സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് എത്രയും വേഗം അന്വേഷണം റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലംകോട് പോലീസിന് വനിതാ കമ്മീഷൻ നിർദ്ദേശവും നൽകിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക