പത്തനംതിട്ട: മഴ കനത്തതിനെ തുടർന്ന് പത്തനംതിട്ട മണിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ഡാമിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ 200 സെന്റിമീറ്റർ ഉയർത്തി.
പമ്പയാറിന്റെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇന്നും നാളെയും പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാം തുറക്കുന്ന സാഹചര്യത്തിൽ കക്കാട്ടാറില്‍ 60 സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക