മഴക്കാലത്ത് അസുഖങ്ങളെ മാത്രമല്ല പേടിക്കേണ്ടത്. പേടിക്കേണ്ട മറ്റൊന്നാണ് പാമ്പുകൾ. ശക്തമായ മഴ ഉണ്ടാവുമ്പോൾ മാളങ്ങൾ ഇല്ലാതാവുകയും പാമ്പുകൾക്ക് പുറത്തിറങ്ങേണ്ട അവസ്ഥ വരികയും ചെയ്യും. സമീപത്തെ വീടുകളിലേക്ക് ചേക്കേറുകയാണ് ഇവർ ചെയ്യാറുള്ളത്. മഴക്കാലത്ത് പാമ്പിൽ നിന്നും രക്ഷനേടാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.
പാമ്പുകൾക്ക് അനുകൂല സാഹചര്യങ്ങളായ പൊത്തുകൾ, മാളങ്ങൾ എന്നിവ വീട്ടുപരിസരത്ത് ഉണ്ടെങ്കിൽ അവ അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതാണ്. കൂടിക്കിടക്കുന്ന കരിയിലകളിലും തടിക്കഷണം ഓല, ഓട്, കല്ല് എന്നിവ അടുക്കി വച്ചിരിക്കുന്ന സ്ഥലങ്ങളും അപകട സാധ്യത കൂട്ടുന്നുണ്ട്. ഇത്തരം സ്ഥലങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കുക. അടുക്കള, ജലസംഭരണി എന്നിങ്ങനെ തണുപ്പ് കൂടുതലുള്ള ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാൻ ശ്രമിക്കുക.
വീട്ടിലേക്കുള്ള ചാലുകൾ ഇടയ്ക്കിടെ വൃത്തിയാക്കുന്നതും പരിശോധിക്കുന്നതും കൃത്യമായി അടച്ചുവയ്ക്കുന്നതും വളരെ ഗുണം ചെയ്യും. മഴക്കാലത്ത് വണ്ടിക്കുള്ളിലും ഷൂസുകൾക്കുള്ളിൽ എല്ലാം തണുപ്പ് തേടി പാമ്പുകൾ കയറിയിരിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇവ ഉപയോഗിക്കുന്നവർ നല്ലതുപോലെ പരിശോധിച്ച് ശേഷം മാത്രം ഉപയോഗിക്കുക. കോഴികൂട്, വളർത്തുമൃഗങ്ങളുടെ കൂടുകൾ എന്നിവ ഇടയ്ക്കിടെ പരിശോധിക്കുന്നതും നല്ലതാണ്. വീട്ടിൽ ഇടുന്ന ചവിട്ടിയും ഇടയ്ക്ക് കുടഞ്ഞിട്ടു കൊണ്ട് പാമ്പ് ചുരുണ്ടിരിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം
പ്രതികരിക്കാൻ ഇവിടെ എഴുതുക