ആദിപുരുഷന്റെ വ്യാജ പതിപ്പ് യൂട്യൂബിൽ ചോർന്നതായി റിപ്പോർട്ട്. രണ്ട് ദശലക്ഷം വ്യൂസ് യൂട്യൂബില്‍ ചോര്‍ന്ന ഈ പതിപ്പ് നേടിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. എന്നാല്‍ ഈ യൂട്യൂബ് ലിങ്ക് ഏതാനും മണിക്കൂറിന് ശേഷം നീക്കിയിട്ടുണ്ട്. പകർപ്പവകാശ ലംഘനം കാണിച്ച് നിര്‍മ്മാതാക്കള്‍ നല്കിയ പരാതിയിലാണ് പടം നീക്കിയത് എന്നാണ് വിവരം.
അതേ സമയം സംഭാഷണങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ചിത്രം ഇപ്പോഴും കേസിലാണ്. ചിത്രത്തിന്റെ സംഭാഷണ രചയിതാവ് മനോജ് മുന്തഷീര് കഴിഞ്ഞ ശനിയാഴ്ച നിരുപാധികം ക്ഷമാപണം നടത്തിയിരുന്നു.
ആദിപുരുഷൻ ആളുകളുടെ വികാരങ്ങൾ വ്രണപ്പെടുത്തിയെന്ന് ഞാൻ അംഗീകരിക്കുന്നു. കൂപ്പുകൈകളോടെ ഞാൻ നിരുപാധികം ക്ഷമാപണം നടത്തുന്നു എന്ന കുറിപ്പ് ആണ് അദ്ദേഹം ട്വിറ്ററില്‍ പങ്കിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക