യുപിഐ ലൈറ്റ് അവതരിപ്പിച്ച് ഗൂഗിൾ പേ. പിൻ ഉപയോഗിക്കാതെ തന്നെ ചെറിയ പേയ്മെന്റുകൾ നടത്താനായി ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനത്തോടെയാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചിട്ടുള്ളത്. നേരത്തെ നടത്തുന്ന യുപിഐ പേയ്മെന്റുകളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ തിരക്കേറിയ സമയങ്ങളിൽ പോലും അതിവേഗ പേയ്മെന്റുകൾ നടത്താൻ യുപിഐ ലൈറ്റ് സാങ്കേതികവിദ്യ ഉപയോക്താക്കളെ അനുവദിക്കുന്നു.
നിലവിലുള്ള യുപിഐ ആപ്പ് വഴി തന്നെ യുപിഐ ലൈറ്റ് ഉപയോക്താക്കൾക്ക് ഉപയോഗിക്കാം. ഇതേ അക്കൗണ്ടിൽ ഉപയോക്താക്കൾക്ക് യുപിഐ ലൈറ്റ് വാലറ്റ് സൃഷ്ടിക്കാം. ഇതിൽ 2000 രൂപ വരെ ഉപയോക്താക്കൾക്ക് സ്റ്റോർ ചെയ്യാവുന്നതാണ്. ഇതുവഴി 200 രൂപ വരെ മൂല്യമുള്ള ഇടപാടുകൾ പിൻ ആവശ്യമില്ലാതെ തന്നെ നടത്താനാകും. ഒരുദിവസം രണ്ട് തവണ 2000 രൂപ വരെ വാലറ്റിൽ സ്റ്റോർ ചെയ്യാൻ സാധിക്കും. നിലവിൽ യുപിഐ ലൈറ്റ് വഴി പ്രതിദിനം 4000 രൂപ മാത്രമാണ് ചിലവാക്കാൻ സാധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക